ആലിയ ഭട്ട്… ഫാഷന്‍ ലോകത്ത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തത ഇഷ്ടപ്പെടുന്നയാളാണ്. ആലിയ എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഈ താരത്തെ അനുകരിക്കാനും ശ്രമിക്കാറുണ്ട്. തന്റെ പുതിയ ചിത്രമായ ഗല്ലി ബോയ്യുടെ പ്രൊമോഷന് വേണ്ടി എത്തിയപ്പോള്‍ പിങ്ക് നിറത്തിലുളള സാഫിയ ബ്രാന്‍ഡിന്റെ വസ്ത്രമാണ് ആലിയ ധരിച്ചത്.
ആലിയ ധരിച്ച പിങ്ക് നിറത്തിലുളള വസ്ത്രം ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. എന്നിരുന്നാലും വസ്ത്രത്തിന്റെ വില അത്ര കണ്ട് രസിക്കുന്ന ഒന്നല്ല. 72,500 രൂപയാണ് അലിയ ധരിച്ച ടോപ്പിന്റെ വില. പിങ്ക് ട്രൗസറിന്റെ വില 41,000 രൂപയും. മൊത്തത്തില്‍ ആലിയ ധരിച്ച വസ്ത്രത്തിന്റെ വില 1,13,500 രൂപയാണ്.
ആലിയ ഈ വസ്ത്രത്തിന് വേണ്ടി ചെലവാക്കിയ പണമുണ്ടെങ്കില്‍ വിദേശത്തേക്ക് ഒരു ട്രിപ്പ് പോയേനെ എന്നാണ് ചില ആരാധകര്‍ പറയുന്നത്. റെക്കോര്‍ഡ് കളക്ഷനുമായാണ് ഗല്ലി ബോയ് മുന്നേറുന്നത്. ആലിയ ഭട്ടിനെയും രണ്‍വീര്‍ സിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗല്ലി ബോയ്.
Post Your Comments