Latest NewsIndia

പുൽവാമ ആക്രമണം: വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് യോഗി ആദിത്യനാഥ്‌ 25 ലക്ഷം രൂപയും ഒരേക്കർ ഭൂമിയും കൈമാറി

പങ്കജിന്റെ ഭാര്യയ്ക്ക് പ്രൈമറി സ്ക്കൂളിൽ ജോലി നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും ഉറപ്പ് നൽകി

ഗോരഖ്പൂർ : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികൻ പങ്കജ് ത്രിപ്തിയുടെ കുടുംബത്തിന് ആദരമർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ 25 ലക്ഷം രൂപ കൈമാറിയ യോഗി ആദിത്യനാഥ്,ഒരു ഏക്കർ ഭൂമിയും കുടുംബത്തിന് അനുവദിച്ചു.പങ്കജിന്റെ ഭാര്യയ്ക്ക് പ്രൈമറി സ്ക്കൂളിൽ ജോലി നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും,കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി.

നമുക്ക് സൈനികരെ നഷ്ടമായത് ഭീകരവാദത്തിലൂടെയാണ്,അത് തുടച്ചു നീക്കണം.രാജ്യം ഒന്നടങ്കം അതിനായി നിലകൊള്ളണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.അതേ സമയം വീരമൃത്യൂ വരിച്ച മലയാളി സൈനികൻ വസന്ത് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജോലിയിൽ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തിൽ ആക്കുന്നതുമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button