ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും വലിയ പൂര്‍ണചന്ദ്രന്‍ ഇന്ന് ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് രാത്രി 9 :30 നും പുലര്‍ച്ചെ 10 :54 നും ഇടയിലാണ് കാണാൻ സാധിക്കുക. ഭൂമിയോടു ഏറ്റവും അടുത്തു നില്‍ക്കുന്നതും വലിപ്പമുള്ളതും കൂടുതല്‍ പ്രകാശമുള്ളതുമായ പൂര്‍ണ ചന്ദ്രനാണ് ഇന്ന് ദൃശ്യമാകുക. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നേര്‍ക്കു വരികയും, ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ സ്ഥിതി ചെയ്യുമ്പോഴുമാണ് ഈ പ്രതിഭാസം സംഭവിക്കുക.
ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും വെളിച്ചം 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ പ്രതിഭാസം എല്ലാ മാസത്തിലും ഒരിക്കല്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ന് തെളിയുന്ന പൂര്‍ണ ചന്ദ്രന്‍ ഭൂമിയുമായി 362 മൈൽ അടുത്താണെന്നതാണ് പ്രത്യേകത. വലുപ്പത്തിൽ ചന്ദ്രനെ കാണുന്നതിനെയാണ് ‘സൂപ്പർ മൂൺ’എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ വലുപ്പവും പ്രകാശവും കൂടുതലായി വരുന്നത് കൊണ്ടാണ് ഇന്നത്തെ പൂര്‍ണചന്ദ്ര പ്രതിഭാസത്തെ ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്ന് പറയുന്നത്.
Post Your Comments