ബിക്കാനിര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിൽ പാകിസ്താനികളോട് ഒഴിഞ്ഞു പോകാനാവശ്യം.. രാജസ്ഥാനിലെ ബിക്കാനിര്നിന്ന് പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
പാക്കിസ്ഥാനുമായി ആരും വ്യാപാരത്തില്‍ ഏര്‍പ്പെടെരുതെന്നും പാക് സ്വദേശികളായ ആര്‍ക്കും ജോലി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ ഇന്ത്യൻ സിനിമ അസോസിയേഷൻ പാക് സിനിമാ പ്രവർത്തകരെ ഇന്ത്യയിൽ വിലക്കിയിരുന്നു. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് പാകിസ്ഥാൻ കളിക്കാരുടെ ഫോട്ടോകളും നീക്കം ചെയ്തിരുന്നു.
Post Your Comments