Latest NewsKerala

ഫാന്‍സി നോട്ട് തട്ടിപ്പ് വ്യാപകം; ഏറ്റവും ഒടുവിലത്തെ ഇര കൂത്തുപറമ്പുകാരന്‍ അലി

കൂത്തുപറമ്പ്: കണ്ണൂരില്‍ ഫാന്‍സി നോട്ട് തട്ടിപ്പ് വ്യാപകമാകുന്നു. ഏറ്റവും ഒടുവിലത്തെ ഇര കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ കടല വില്‍പ്പന നടത്തുന്ന 85കാരന്‍ അലി. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന കറന്‍സി നോട്ടുകള്‍ നല്‍കി വ്യാപാരികളെയാണ് കബളിപ്പിക്കുന്നത്. വിദ്യാര്‍ഥികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഒറ്റനോട്ടത്തില്‍ 50 രൂപയുടെ യഥാര്‍ത്ഥ നോട്ടാണെന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ വ്യത്യാസം മനസിലാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പകരം മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. ഫുള്‍ ഓഫ് ഫണ്‍ സര്‍ട്ടിഫൈഡ് എന്നും നോട്ടിലുണ്ട്. അലിയെ ആണ് ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥികള്‍ ഫാന്‍സി നോട്ടുകള്‍ നല്‍കി കബളിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം രണ്ട് ലോട്ടറി വില്‍പ്പനക്കാര്‍ സമാനരീതിയില്‍ തട്ടിപ്പിന് ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. അന്ന് 2000 രൂപയുടെ വ്യാജ നോട്ടുകളാണ് നല്‍കിയത്. സംഭവത്തില്‍ ഇതുവരെ പൊലീസില്‍ പരാതിയും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button