ഇസ്ലാമാബാദ് : പുല്‍വാമ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടലെടുത്ത വലിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് സൗദി. ഇരു രാജ്യങ്ങളും സൗഹൃദം നിലനിര്‍ത്തണമെന്നാണ് സൗദിയുടെ താല്‍പര്യമെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. അതേസമയം, ചാവേര്‍ ആക്രമണത്തില്‍ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ചും ഭീകരതയെ തുരത്താന്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സൗദി രംഗത്ത് എത്തിയിരുന്നു.
ഏറ്റവും വലിയ ചാവേര്‍ ആക്രമണം നടന്നതിനു ശേഷം ഇന്ന് ഇന്ത്യയിലെത്തുന്ന സൗദി കിരീടാവകാശി ഇന്ത്യയോട് എന്ത് നിലപാട് സ്വീകരിയ്ക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് പാകിസ്ഥാന്‍.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവിടെ നിന്ന് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments