ചെന്നൈ: ജിപിഎസ് ഘടിപ്പിച്ച ബൈക്ക് മോഷ്ടിച്ചു കടന്ന യുവാക്കളെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. തിരുവിക നഗര്‍ സ്വദേശി നാഗസൂര്യ (23), കോട്ടൂര്‍പുരം സ്വദേശി വിനോദ് (21) എന്നിവരാണു പിടിയിലായത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പുഷ്പരാജ് (22) എന്നയാളുടെ ബൈക്കാണു മോഷണം പോയത്.
സുരക്ഷ മുന്‍നിര്‍ത്തി ബൈക്കില്‍ ഘടിപ്പിച്ച ജിപിഎസ് സംവിധാനമാണു പ്രതികളെ ഉടന്‍ പിടികൂടാന്‍ സഹായിച്ചത്. പൂട്ട് കുത്തിത്തുറന്നാണു യുവാക്കള്‍ വാഹനവുമായി കടന്നത്. . തുടര്‍ന്ന് ഇസിആര്‍ റോഡിലെ കൂവത്തൂരില്‍ മോഷ്ടിച്ച ബെെക്ക് പാര്‍ക്ക് ചെയ്ത് മോഷ്ടാക്കള്‍ കഞ്ചാവ് വാങ്ങി തിരികെ എത്തുന്നതിനിടെ മറഞ്ഞു നിന്ന പൊലീസ് സംഘം സാഹസികമായി പ്രതികളെ കീഴ് പ്പെടുത്തി
Post Your Comments