തമിഴ്നാട്ടിൽ ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഇന്ന് ചെന്നൈയിലെത്തും.അണ്ണാ ഡി.എം കെ നേതൃത്വവുമായി ചർച്ചകൾ നടത്തും. പിഎംകെ, ഡിഎംഡികെ, പിഎൻകെ തുടങ്ങിയ മറ്റ് കക്ഷികളായും ചർച്ചകൾ നടക്കുന്നുണ്ട്.
സഖ്യരൂപീകരണ കാര്യത്തിൽ നേരത്തെ ധാരണയായിരുന്നു. എത്ര സീറ്റുകളിൽ,എവിടെയൊക്കെ സഖ്യകക്ഷികൾ മത്സരിക്കണമെന്ന കാര്യത്തിലടക്കം ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ഈ മാസം ഇരുപത്തിരണ്ടിന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ സന്ദർശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Post Your Comments