Latest NewsIndia

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 105 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥിതി ചെയ്യുന്ന 105 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. 145 ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. അതില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്.

പതിനേഴ് പേര്‍ മരണപ്പെട്ട ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് ഡല്‍ഹി ഫയര്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടി. കരോള്‍ബാഗില്‍ മാത്രം 300 ഹോട്ടലുകളുണ്ട്. ഓരോ ഹോട്ടലുകളിലുമായി പരിശോധന നടത്തിവരികയാണ്.

ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് കരോള്‍ ബാഗിലെ അര്‍പ്പിത് പാലസില്‍ തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button