ഓസ്കര് ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി ചലച്ചിത്ര സംവിധാന രംഗത്തേക്ക്. ബോളിവുഡിലാണ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ചിത്രമൊരുങ്ങുന്നത്. ‘സര്‍പകല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കമ്ലേഷ് പാണ്ഡെയാണ് തിരക്കഥ ഒരുക്കുന്നത്.
ഹോളിവുഡ് സ്റ്റുഡിയോയുമായി സഹകരിച്ച് റസൂല്‍ പൂക്കുട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.എഫ്.എക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് റസൂല്‍ പൂക്കുട്ടി ചിത്രം ഒരുക്കുന്നതെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യയിലും വിദേശത്തും തുല്യ പ്രാധാന്യത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കും.
2009 ലാണ് റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ ലഭിച്ചത്. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിനാണ് പുരസ്കാരം ലഭിച്ചത്. രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ 2.0 എന്ന ചിത്രമാണ് റസൂല്‍ ശബ്ദമിശ്രണം നിര്‍വഹിച്ച ഏറ്റവും ചിത്രങ്ങളിലൊന്ന്.
Post Your Comments