Latest NewsKerala

ഇത് ധവള വിപ്ലവത്തിന്റെ പിതാവിന് ജന്മനാട് നല്‍കിയ ആദരം

 

തൃശൂര്‍: ധവള വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്റെ സ്മരണയ്ക്കായിനിര്‍മ്മിച്ച വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഗീസ് കുര്യന്‍ ക്ഷീരമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. രാജ്യത്തെ ധവള വിപ്ലവത്തിലേക്ക് നയിച്ച ദീര്‍ഘ ദര്‍ശിയായ സംരംഭകന്റെ ഓര്‍മ്മയ്ക്കായി തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സര്‍വ്വകലാശാലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയ്ക്ക് തുടക്കം കുറിച്ച മലയാളിയായ വര്‍ഗീസ് കുര്യന്റെ ഓര്‍മ്മയ്ക്കായി ഇതുവരെ സംസ്ഥാനത്ത് ഒരു സ്മാരകം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പത്മ പുരസ്‌കാരമടക്കം നല്‍കി രാജ്യം ആദരിച്ച വര്‍ഗീസ് കുര്യന് അര്‍ഹമായ ആദരമൊരുക്കിയാണ് വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജി പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്ന് ലഭ്യമായ 24 കോടി രൂപ ചെലവഴിച്ചാണ് വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുശ്രയടി അടി വിസ്തീര്‍ണമുളള കെട്ടിട സമുച്ചയത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണ് പ്രധാനമായും നടത്തുക.

കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന മാത്യകയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറികള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാല്‍ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഫുഡ് ആന്റ് സയന്‍സ് ടെക്‌നോളജിയിലെ ഗവേഷണ-അധ്യാപന പരിപാടികളും വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജില്‍ തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button