KeralaLatest News

രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്

നിലമ്പൂര്‍: രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ നിലമ്പൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിനെതിരെ പ്രതിഷേധവുമായി ക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി കോളനിയില്‍നിന്നുള്ള സതീഷാണ് ഇന്നലെ രാത്രി മരിച്ചത്. അധ്യാപകര്‍ മാതാപിതാക്കളെ രോഗവിവരം അറിയിച്ചിരുന്നില്ലെന്നാരോപിച്ച് മൃതദേഹവുമായി ഒരു മണിക്കൂറോളം ബന്ധുക്കളും നാട്ടുകാരും സ്കൂള്‍ ഉപരോധിച്ചു.

മരണശേഷമാണ് രോഗവിവരം മാതാപിതാക്കളെ അറിയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്കൂള്‍ ഉപരോധിച്ചത്. പരാതി പരിശോധിക്കുമെന്ന് ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം അപ്പൻകാപ്പ് കോളനിയിലേക്ക് കൊണ്ടുപോയി. അതേസമയം സതീഷിന് രക്താര്‍ബുദം ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ സൗദാമിനിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button