കൊല്ലം: ആളുമാറി സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം.നാട്ടുകാരുടെ ആക്രമത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ ഇതുവരെയും പോലീസ് പിടികൂടിയിട്ടില്ല.
വ്യാഴാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം നടന്നത്. പഠിച്ച് കൊണ്ടിരിന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കി നാട്ടുകാരിൽ ചിലർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആക്രമിക്കാൻ വന്നവരോട് പെൺകുട്ടിയെ അറിയില്ലെന്ന് പല തവണ രഞ്ജിത്ത് പറഞ്ഞിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്തിന് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. കൊല്ലം താലൂക്ക് ആശുപത്രിയില്‍ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments