ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ ദേശീയ പതാകയ്ക്ക് ഗൂഗിളില്‍ ലഭിച്ച വിശേഷണം കണ്ട് ചിരിച്ച് മറിയുകയാണ് സൈബര്‍ ലോകം. ലോകത്തിലെ ‘ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പര്‍’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോഴാണ് പാക്കിസ്ഥാന്‍ പതാകയുടെ ചിത്രങ്ങള്‍ വരുന്നത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വാര്‍ത്തയ്ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളില്‍ ഇത്തരത്തില്‍ പാക്കിസ്ഥാന്‍ പതാക ചിത്രീകരിക്കപ്പെട്ടത്.
അതേ സമയം പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.സംഭവത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.ആസ്‌ട്രേലിയ, സൗദി അറേബ്യ, യുകെ, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ബുദ്ധിമുട്ട് നേരിടുന്നത്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ഭീകരാക്രമണത്തെ അമേരിക്ക,ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ അപലപിക്കുകയും,പാകിസ്ഥാന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
അതേ സമയം പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഇന്ത്യ ഉയര്‍ത്തി പാകിസ്ഥാന് നല്‍കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം. നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിച്ചതായി ജെയ്റ്റ്‌ലി വ്യക്തമാക്കി.
#Hello Everyone Friends type in #Google best toilet paper in the world
Show this image ???#Pakistan #PakistanNahiSudhrega #PakistanMurdabad #PakistanSponsoredTerrorism #Toilet #papers #best #Pak
?????
@KRaval20 @abpnewshindi @VtvGujarati @tv9gujarati pic.twitter.com/39veWyttTp— Ravi Patel ?? ?? (@ravipolara) February 16, 2019
Post Your Comments