രാജ്യത്ത് 20 ശതമാനം ആളുകള്‍ ഹൃദ്രോഗത്തിന്റെ അടിമകളാണെന്നും ,2020 ഓടെ ഇത് ഇരട്ടിയാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ്മ. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവും, എന്നാല്‍ ജീവിതചര്യകളില്‍ മാറ്റം വരുത്തുവാന്‍ ആളുകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജയ്പ്പൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ഹാര്‍ട്ട് കോണ്‍ഫെറെന്‍സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കവെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ്മ. അന്തരാഷ്ട്ര ആരോഗ്യ ഗവേഷണ സമൂഹവും (ഐ എസ് എച് ആര്‍ ) രാജസ്ഥാന്‍ ആരോഗ്യ സര്‍വകലാശാലയും (ആര്‍ യു എച് എസ് )ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്തുണ്ടാവുന്ന മരണത്തില്‍ 29 ശതമാനവും ഹൃദ്രോഗം കാരണമാണ് മന്ത്രി പറഞ്ഞു. ആരോഗ്യത്തിനുള്ള അവകാശം എന്ന വ്യവസ്ഥ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. വിനോദ് കെ പാലായിരുന്നു വിശിഷ്ടാതിഥി. ഡോ ശശി കുമാര്‍ ശര്‍മ്മ അധ്യക്ഷനായ സമ്മേളനത്തില്‍ രാജ്യത്തിലെ 500 ഓളം വരുന്ന ഹൃദ്രോഗവിദഗ്ധര്‍ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സ രംഗത്തെ ന്യൂതന ഗവേഷണവും ചികിത്സ രീതികളും സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയമായി എന്ന് ഡോ ശശി കുമാര്‍ അറിയിച്ചു. ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്തു രോഗം കണ്ടെത്താനും ചികില്‍സിക്കുവാനുമുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.
Post Your Comments