Latest NewsIndia

നെഞ്ചില്‍ വെടിയുണ്ട തറച്ച് കേറിയിട്ടും മകളെ പരീക്ഷയ്‌ക്കെത്തിച്ച് പിതാവ്

ബീഹാര്‍: നെഞ്ചില്‍ വെടിയുണ്ട തറച്ച് കേറിയിട്ടും മകളെ കൃത്യസമയത്ത് പരീക്ഷയ്‌ക്കെത്തിച്ച് പിതാവ്. ബിഹാറിലെ ബേഗുസരായിൽ ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ (45)നാണ് വെടിയേറ്റത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പരീക്ഷയ്ക്ക് കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. എന്നിട്ടും ഏഴു കിലോമീറ്ററോളം ബൈക്കോടിച്ച്‌ മകളെ പരീക്ഷാകേന്ദ്രത്തിലെത്തിച്ച ശേഷമാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് പോയത്. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കരുതെന്ന് പറഞ്ഞ് റാം മകളെ നിർബന്ധിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. മകള്‍ നിലവിളിച്ചപ്പോള്‍ സംഘം കടന്നു കളഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് റാം കൃപാൽ ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button