KeralaNews

വിദേശത്ത് വൈദ്യശാസ്ത്രം പഠിച്ചവര്‍ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ നല്‍കണമെന്ന് അസോസിയേഷന്‍

 

കൊച്ചി: വിദേശത്ത് വൈദ്യശാസ്ത്രപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ നല്‍കണമെന്ന് കേരള ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2018 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്നതിന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ടിസിഎംസി) കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുമൂലം വിദേശത്ത് പഠിച്ചവര്‍ വലയുകയാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) നിയമപ്രകാരം വിദേശത്ത് പഠിച്ചവര്‍ക്കും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വെരിഫിക്കേഷന്‍ നടത്തി സ്ഥിര രജിസ്ട്രേഷന്‍ നേടാന്‍ അവകാശമുണ്ട്. കേരളത്തില്‍ ഈ നിയമം പ്രാബല്യത്തിലാക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button