Latest NewsIndia

സുരക്ഷാ ഭീഷണിയുയർത്തി ബൈക്ക് വീലി; പിടികൂടാനുറച്ച് പോലീസ് സംഘം

ബെം​ഗളുരു; ന​ഗരത്തിൽ സുരക്ഷാ ഭീഷണിയുയർത്തി ബൈക്ക്വീലി സം​ഘങ്ങളുടെ അഭ്യാസം . ബൈക്ക് വീലിയും മറ്റ് ബൈക്ക് അഭ്യാസങ്ങളും ജനജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ശക്തമായി നേരിടാനുറച്ച് പോലീസ് രം​ഗത്ത്.

എല്ലാ സ്റ്റേഷനുകളിലും 2 മാസത്തിനകം ആന്റി വീലിംങ് ആൻഡ് ഡ്രാ​ഗ് റേസിംങ് സ്ക്വാഡ് രൂപീകരിയ്ക്കും . ബൈക്ക് അഭ്യാസങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഇടങ്ങളിൽ പോലീസ് മഫ്തിയിൽ നിരീക്ഷണത്തിനിറങ്ങും.

തിരക്കേറിയ ന​ഗരത്തിലൂടെ ബൈക്ക് വീലിയടക്കം നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെകുറ‍ഞ്ഞത് ഒരു ദിവസം എത്തുന്ന പരാതി 50- 70 വരെയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button