Latest NewsKeralaIndia

ലീവ് ക്യാൻസൽ ചെയ്ത് മടങ്ങി വരാൻ സൈനികർക്ക് നിർദ്ദേശം : പത്തു മടങ്ങായി തിരിച്ചു കൊടുക്കുമെന്ന ഉറപ്പുമായി പലരും മടങ്ങുന്നു

ആശംസകളുമായി മത രാഷ്ട്രീയ ഭേദമില്ലാതെ ആയിരങ്ങൾ

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ പലരുടെയും അവസ്ഥ ​ഗരുരുതരമായി തുടരുകയാണ്. വിദേശ രാജ്യങ്ങളടക്കം നിരവധിപേര്‍ അക്രമത്തെ അപലപിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ സൈനികരുടെ ലീവ് ക്യാൻസൽ ചെയ്ത് മടങ്ങി വരാൻ നിർദ്ദേശം എത്തിയതായി സൂചന. പലരും പത്തുമടങ്ങായി തിരിച്ചു കൊടുക്കുമെന്ന ആവേശത്തിൽ തന്നെയാണ് പോകുന്നത്.

രഞ്ജിത് രാജ് എന്ന സൈനികന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഇത് ഇന്ത്യൻ ആർമ്മിയാണ് തന്നതിന്റെ പത്തുമടങ്ങായി തിരിച്ചു കൊടുക്കുമെന്നും രഞ്ജിത് പറയുന്നു. ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും രഞ്ജിത്ത് പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ലീവ് തീരും മുൻപേ വിളി എത്തി…. ഭയമോ സങ്കടമോ അല്ല തോന്നുന്നത്…. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്….
ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും…

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാലോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും..

മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഹോഷികും..

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു…

അപ്പോൾ നിങ്ങൾക്കു മനസിലാകും ..
the beauty of JOURNEY through heaven valley of India..
ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല… ഇന്ത്യൻ ആർമി ആണ്…
കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവർത്തകർക്ക് ആദരാഞ്ജലികൾ……

നേരത്തെ മലയാളി സൈനികന്റെ വീഡിയോ വൈറൽ ആയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈനികരുടെ മൃതദേഹങ്ങള്‍ എത്തിക്കുമ്പോള്‍ പൂവുകളും ദേശീയപതാകകളുമായാണ് വഴി നീളെ ആളുകള്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button