ന്യൂഡല്‍ഹി : അജ്ഞാതന്‍റെ വെടിയേറ്റ് 20 കാരന് ദാരുണാന്ത്യം. ദില്ലിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൈലാഷ് എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 10.30 നാണ് കൈലാഷിന് വെടിയേല്‍ക്കുന്നത്.
ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈലാഷിന്‍റെ കൊലപാതകത്തില്‍ പ്രദേശത്തെ യുവാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കൊലയാളിയെ തിരിച്ചറിയുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
Post Your Comments