ജമ്മു: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു. പാകിസ്താനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. വാഹനങ്ങൾ പലയിടത്തും കത്തിച്ചു. തുടര്‍ന്ന് ജമ്മു കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഇറങ്ങിയിട്ടില്ല.രണ്ട് സൈനികവ്യൂഹത്തിനെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി . വര്‍ഗീയ കലാപത്തിലേക്ക് സംഭവങ്ങള്‍ നീങ്ങാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് സൈന്യവും പൊലീസും അറിയിച്ചു. എന്നാല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയ വിവരം ലൗഡ്സ്പീക്കറില്‍ വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ പിരിഞ്ഞുപോകാന്‍ തയാറാകുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
അതെ സമയം ജമ്മുവിലെ കശ്മീരികളും മുസ്ലീങ്ങളുമല്ല സിആര്‍പിഎഫ് ജവാന്‍മാരെ ആക്രമിച്ചതെന്നും ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് മറക്കരുതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഈ ഭീകരാക്രമണം മൂലം മതനിരപേക്ഷ സാംസ്‌കാരിക മൂല്യങ്ങള്‍ തകരരുതെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.
Post Your Comments