ന്യൂയോർക്ക് : അസംസ്‌കൃത എണ്ണ വില ഉയരുന്നു. 2019ല്‍ ബാരലിന് 65 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോൾ ബ്രാന്റ് ക്രൂഡ് വില. ഒപെകിന്റെ നിര്‍ദ്ദേശപ്രകാരം ഇറാനും വെനസ്വേലയും ക്രൂഡ് ഓയില്‍ ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചതോടെയാണ് അസംസ്‌കൃത എണ്ണ വില ഉയർന്നത്.
പ്രതിദിനം 12 ലക്ഷം ബാരല്‍ ഉദ്പാദനം കുറക്കാനാണ് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത്. അതോടൊപ്പം റഷ്യയും ഉത്പാദനത്തില്‍ കുറവ് വരുത്തിയതും വില കൂടുവാൻ കാരണമായി. ഒക്ടോബര്‍ മുതല്‍ പ്രതിദിനം 80,000-90,000 ബാരല്‍ ഉത്പാദനം റഷ്യ കുറച്ചു തുടങ്ങി. ആഗോളതലത്തില്‍ മൂന്നുമാസത്തെ ഉയർന്ന നിലയിലാണ് എണ്ണവില. 4.5 ശതമാനമാണ് ഈയാഴ്ചത്തെ വർദ്ധനവ്.
Post Your Comments