Latest NewsIndia

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി യുവനേതാവ് ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്  :പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി യുവനേതാവും ഗുജറാത്തില്‍ നിന്നുള്ള യുവനേതാവുമായ ജിഗ്നേഷ് മേവാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമര്‍ശകനെന്ന നിലയില്‍ പേരെടുത്ത ദളിത് നേതാവാണ് ജിഗ്നേഷ് മേവാനി.
വേദനയും ആശങ്കയുമുളവാക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

.’നമ്മുടെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സൈനികരുടെ ജീവത്യാഗത്തെ ആദരിക്കുന്നു.’ മേവാനി പറഞ്ഞു. നിയമസഭ സമ്മേളനത്തില്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി വിജയ് രൂപാനി തനിക്ക് നല്‍കിയതായും മേവാനി ട്വിറ്ററില്‍ കുറിച്ചു.
ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന് രാഹുല്‍ ഗാന്ധിയും രാജ്യത്തിന്റെ സമാധാനവും അഖണ്ഡതയും തകര്‍ക്കുന്ന തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ മോദി സര്‍ക്കാരിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button