തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം ഷെഫീക്ക് അല്‍ ഖാസിം തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ അന്വേഷണം ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
പീഢന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും മൊഴി നല്‍കാന്‍ കുട്ടി തയാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഉമ്മയും ഇളയച്ചനും മൊഴി നല്‍കുന്നത് വിലക്കിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പ് ഡി അശോകന്‍ പറഞ്ഞു.
മുമ്പും ഇമാമില്‍ നിന്ന് ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പീഢനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി ഇന്നലെ വൈകീട്ട് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം കോട്ടയം എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുന്‍പ് കീഴടങ്ങാന്‍ വക്കീല്‍ മുഖാന്തരം ഇമാമിന് പോലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
Post Your Comments