പുണെ: ദളിത് ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബ്ഡെയെ പുണെ പൊലീസ് ചോദ്യം ചെയ്തു. ഭീമ കൊറഗോവ് സംഘര്‍ഷത്തിന്റെ പേരില്‍ പുണെ പൊലീസ് തെല്‍ത്തുംബ്ഡെയെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജനുവരി 22ന് അറസ്റ്റിലായ തെല്‍ത്തുംബ്ഡെയെ കോടതി ഇടപെട്ട് മോചിപ്പിച്ചിരുന്നു.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ തെല്‍ത്തുംബ്ഡെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്. ഭീമ കൊറേഗാവ് സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് എഴുത്തിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ച തെല്‍ത്തുംബ്ഡെയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പൊലീസ് വേട്ടയാടുന്നത്.
Post Your Comments