Latest NewsKerala

ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ ഒടുവില്‍ പെണ്‍കുട്ടിയുടെ നിര്‍ണ്ണായക മൊഴി : ഖാസിമിനോട് ഉടന്‍ കീഴടങ്ങണമെന്ന് പൊലീസ്

തിരുവനന്തപുരം : പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കുരുക്ക് മുറുകുന്നു. ഷെഫീഖ് അല്‍ ഖാസിമി മനപ്പൂര്‍വമാണ് തന്നെ ഇന്നോവാ കാറില്‍ കയറ്റി കാട്ടിനുള്ളിലേക്ക് കൊണ്ട് പോയതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി ശിശുക്ഷേമസമിതിക്ക് മുന്നില്‍ മൊഴി നല്‍കി. വൈദ്യ പരിശോധനയിലും പീഡനം നടത്താന്‍ ശ്രമിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇതോടെ ഒളിവിലുള്ള ഷെഫീഖ് അല്‍ ഖാസിമിയോട് കീഴടങ്ങാന്‍ പൊലീസ് ഇയാളുടെ അഭിഭാഷകന്‍ മുഖേന അറിയിച്ചു. ഇതുവരെ സംഭവത്തില്‍ മൊഴി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല, എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയോടെ മുന്‍ ഇമാം കുടുങ്ങുമെന്ന് ഉറപ്പായി. സംഭവത്തില്‍ ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button