
കാന്‍ബറ: അഭയാര്‍ഥികള്‍ക്കായി ക്രിസ്മസ് ഐലന്റ് ക്യാമ്പ് തുറക്കാനൊരുങ്ങി ഓസ്‌ട്രേലിയ. രോഗികളായ അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ വിലക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെയാണ് പൂട്ടിക്കിടന്നിരുന്ന ക്യാമ്പ് തുറക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ അറിയിച്ചത്.
പുതിയ ബില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്നും കള്ളക്കടത്തുകാരുടെയും മോഷണക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്നും മൊറിസണ്‍ പറഞ്ഞു. 74നെതിരെ 75 വോട്ടിനാണ് ബില്ല് പരാജയപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഭരണപക്ഷം അവതരിപ്പിച്ച ബില്ല് പ്രതിപക്ഷ എംപിമാര്‍ പരാജയപ്പെടുത്തുന്നത്. ബില്‍ ബുധനാഴ്ച സെനറ്റ് പാസാക്കിയിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന ഭരണപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണ് ബില്‍ പാസായത്.
Post Your Comments