ഷില്ലോങ്: പല്ലു തേയ്ക്കുന്നതിനിടെ അബദ്ധത്തിൽ ബ്രഷ് വിഴുങ്ങിയ. ഒടുവിൽ ഡോക്ടര്‍മാര്‍ ബ്രഷ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. മേഘാലയിലെ ഷില്ലോങിലാണ് സംഭവം. 50 കാരിയായ യുവതി. കഴിഞ്ഞമാസമാണ് പല്ലു തേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ സ്ത്രീ ബ്രഷ് വിഴുങ്ങിയത്. എന്നാൽ ബ്രഷ് വിഴുങ്ങിയെങ്കിലും യാതൊരു ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഇവർക്ക് അനുഭവപ്പെട്ടിരുന്നില്ല.
തുടർന്ന് മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കഴിഞ്ഞ ദിവസം ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ശേഷം നടത്തിയ സ്കാനിങിൽ ബ്രഷ് വയറ്റിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് വായ വഴി ബ്രഷ് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നുവെന്നും സര്‍ജറിയുടെ ആവശ്യം ഉണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Post Your Comments