ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇനി ഓസ്ട്രേലിയയില്‍ നിന്നുള്ള അക്രാട്ട്കുരു. ഫെബ്രുവരി 6 നു ഓസ്ട്രേലിയയും ഇന്ത്യയുമായി ഒപ്പിട്ട വിപണന സാധ്യത കരാറനുസരിച്ചു ഔദ്യോഗികമായി അക്രാട്ട് കുരു ഇറക്കുമതി ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് ഇത്.
ശാസ്ത്രീയ വിപണന സാധ്യത കരാര്‍ തികച്ചും കഠിനമേറിയ പ്രക്രിയയാണ്. രോഗാണുക്കളോ ,പകര്‍ച്ചവ്യാധികളോ സാധനങ്ങള്‍ വഴി പകരുകയില്ലെന്നു ഇരുരാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ ഉറപ്പാക്കണമെന്ന് ഓസ്ട്രേലിയന്‍ മന്ത്രി ഡേവിഡ് ലിറ്റില്‍പ്രൗഡ് പ്രതികരിച്ചു. ഇറക്കുമതിയിലൂടെ നല്ല അക്രാട്ട് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയെക്കാള്‍ 50 തവണ അധികമാണ് ഇന്ത്യയുടെ ജനസംഖ്യ.അതിനാല്‍ തന്നെ വിപുലമായ ഒരു മാര്‍ക്കറ്റാണ് അവര്‍ക്കു ലഭിക്കുക. ബദാമും മറ്റനേക അടക്ക ഉത്പന്നങ്ങളും ഇന്ത്യ അവിടെ നിന്നും ഇറക്കുമതി ചെയുന്നുണ്ട് . 2017 -18 വര്‍ഷത്തില്‍ ലോകത്താകമാനം 22 . 5 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഓസ്‌ട്രേലിയ നടത്തിയത്.2015 ല്‍ ബ്ലൂബെറിയുടെയും കയറ്റുമതിയുടെ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്കു കഴിഞ്ഞു.
Post Your Comments