ലക്‌നൗ: പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി മണിക്കൂറുകള്‍ നീണ്ട ആശയവിനിമയം നടത്തി പ്രിയങ്ക ഗാന്ധി. പത്ത് ലോക്‌സഭാ മണ്ഡലങ്ങളിലെ നേതാക്കളുമായാണ് അവര്‍ കൂടിക്കാഴ്ച നടത്തിയത്. 16 മണിക്കൂറാണ് ഇത്തരത്തില്‍ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഓരോ ബൂത്തിലും കോണ്‍ഗ്രസിന് എത്ര വോട്ടുലഭിച്ചുവെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം അവസാനമായി ചേര്‍ന്നത് എപ്പോഴാണെന്നും ഓരോ മണ്ഡലത്തിലെയും പ്രാദേശിക വിഷയങ്ങള്‍ എന്തൊക്കെയാണെന്നും പ്രാദേശിക തലത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ എന്തൊക്കെയാവണമെന്നും കോണ്‍ഗ്രസിന്റെ ജയസാധ്യത എത്രമാത്രമാണെന്നും പ്രിയങ്ക ചോദിക്കുകയുണ്ടായി.
ലക്‌നൗ, ഉന്നാവോ, മഹാഞ്ചല്‍ഗഞ്ച്, റായ്ബറെയ്‌ലി, പ്രതാപ്ഘട്ട്, പ്രയാഗ്‌രാജ്, അംബേദ്കര്‍ നഗര്‍, സിതാപുര്‍, കൗഷംബി, ഫത്തേപുര്‍, ഫുല്‍പുര്‍, അയോധ്യ തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളിലെ പാര്‍ട്ടി ഭാരവാഹികളുമായാണ് കൂടിക്കാഴ്ച നടത്തിയത്.
Post Your Comments