
തൃശ്ശൂര്‍ : വനിതാ കമ്മീഷനില്‍ കേസുകള്‍ കെട്ടിക്കെടുക്കുന്നില്ലെന്നും അങ്ങനെയുണ്ടെന്നുളള പ്രചാരണം വ്യാജമാണെന്നും വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന് പറഞ്ഞു. രണ്ടു ദിവസമായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു വന്ന വനിതാ കമ്മിഷന് മെഗാ അദാലത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
2017 ജൂണ്‍ മുതല്‍ 2018 ജനുവരി വരെ 68 അദാലത്തുകള്‍ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി 184 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 69 കേസുകള്‍ തീര്‍പ്പാക്കി.1 9 കേസുകള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി അയച്ചു. 61 കേസുകള്‍ വിധി പറയാന്‍ അടുത്ത അദാലത്തിലേക്കു മാറ്റി. വനിതാ കമ്മിഷന് ഡയറക്ടര്‍ വി യു കുര്യാക്കോസ്, വനിതാ കമ്മീഷന് മെമ്പര്‍മാരായ ഇ എം രാധ, അഡ്വ. ഷിബി ശിവജി, എസ്ഐഎല്‍ രമ എന്നിവര്‍ പങ്കെടുത്തു.
Post Your Comments