CinemaMollywoodNewsEntertainment

കലാഭവന്‍ മണിയുടെ ഓട്ടോ പഴയ സ്ഥിതിയിലാക്കി ചാലക്കുടിക്കാര്‍

 

ചാലക്കുടി: അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് പുതുജീവനേകി ഒരുപറ്റം ചെറുപ്പക്കാര്‍. പ്രളയത്തില്‍ നശിച്ചു പോയ കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ തിരികെ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ചാലക്കുടി സ്വദേശികളായ അഭിഷേക് ചന്ദ്രനും കൂട്ടുകാരും. മണിയുടെ ഓര്‍മ്മകളില്‍ ഏറ്റവും പ്രധാന്യമുള്ള അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും പ്രളയക്കെടുതിക്ക് ശേഷം നശിച്ചുകൊണ്ടിരിക്കുന്നത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

പിന്നാലെയാണ് മണിയുടെ ഓര്‍മ്മയായ വാഹനങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമവുമായി ഇവരെത്തിയത്. മണിയുടെ വാഹനങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ച് ജിഎന്‍പിസി ഗ്രൂപ്പില്‍ ഒരു പോസ്റ്റ് വന്നിരുന്നു. ഇത് വൈറലായതോടെ ഈ ചെറുപ്പക്കാര്‍ വാഹനങ്ങള്‍ പഴയപടിയാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. സിനിമയിലെത്തുന്നതിനു മുമ്പ് മണിയുടെ ഉപജീവന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തിരികെ നിരത്തിലിറക്കാനും ഇവര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ബെന്‍ 100 എന്നെഴുതിയ മണിയുടെ ട്രാവലറും ഇവര്‍ പഴയപടിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചാലക്കുടി കേന്ദ്രീകരിച്ച് മണി നടത്തിയിട്ടുള്ള സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിതെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button