KeralaLatest NewsIndia

ജയരാജനെതിരായ പോലീസ് അന്വേഷണം കോണ്‍ഗ്രസ് അട്ടിമറിച്ചെന്ന് ബിജെപി

രണ്ട് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരായ ബലാത്സംഗ പരാതികള്‍ ഇടത് സര്‍ക്കാര്‍ മുക്കിയതായും ശ്രീധരന്‍ പിള്ള പറഞ്ഞു.

തൃശൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരായ പോലീസ് അന്വേഷണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ജയരാജനെതിരായ കേസ് ഒതുക്കിയത്. പകരം രണ്ട് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരായ ബലാത്സംഗ പരാതികള്‍ ഇടത് സര്‍ക്കാര്‍ മുക്കിയതായും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണ ഇപ്പോള്‍ പരസ്യമാണ്. ഇവര്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ നില്‍ക്കുകയാണ് വേണ്ടത്. ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ മുന്നില്‍ നിന്ന് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോവാന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button