ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കി. എന്നാല്‍ സഭയുടെ അജണ്ടയില്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ് പ്രതിരോധ ഇടപാടുകളായ ധനവിനിയോഗം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് സഭയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതേസമയം ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പേരില്‍ ചില രേഖകള്‍ മേശപ്പുറത്ത് വെക്കും എന്ന് അജണ്ടയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം അവസാനിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് ഇന്ന് തന്നെ പാര്‍ലമെന്റില്‍ വെക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കൂടാതെ പൗരത്വ ബില്ലും രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആസാമിലും മണിപ്പൂരിലുമൊക്കെ പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാണ്. എന്നാല്‍ പൗരത്വബില്ലുമായി മുന്നോട്ട് പോകും എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ആദ്യത്തെ ബില്ലായാണ് രാജ്യസഭയുടെ അജണ്ടയില്‍ പൗരത്വ ബില്ല് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Post Your Comments