മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാന്‍ പെറ്റ മകന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു. മിനന്‍ ജോണാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് മിനന്‍ ജോണ്‍. ഇന്ദ്രന്‍സും പ്രധാന വേഷത്തില്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. സജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറടി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജി.
റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മഹാരാജാസിലും വട്ടവടയിലുമായിരുന്നു ചിത്രീകരണം പുരോഗമിക്കുന്നത്.
https://www.facebook.com/thomasisaaq/posts/2570256646323794
സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉള്‍ക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമണ്‍ ബ്രിട്ടോയുടേയും ജീവിതയാത്രകള്‍ പരാമര്‍ശിക്കുന്ന ഈ സിനിമ അവരുയര്‍ത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുന്നതായി തോമസ് ഐസക് അറിയിച്ചത്.
Post Your Comments