ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ പരിശീലന കേന്ദ്രങ്ങളിൽ നിലവിൽ ഒഴിവുള്ള (ഒരു ഒഴിവ് വീതം) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ സർവീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/സീനിയർ ഗ്രേഡ് ലക്ചറർമാരായി വിരമിച്ചവർ അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും യു.ജി.സി (നെറ്റ്/സി.എസ്.ഐ.ആർ) പരീക്ഷയിൽ വിജയിച്ചിട്ടുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിശ്ചിത യോഗ്യത യുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 19 ന് രാവിലെ 11 ന് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ടെത്തണം.
Post Your Comments