ന്യൂഡല്‍ഹി : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യപക പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ചയ്‌ക്കെടുക്കും. അസാമിലും ത്രിപുരയിലുമടക്കം ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബില്‍ രാജ്യസഭയിലും അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ഒരുങ്ങുന്നത്. ബിജെപിയുടെ 2014 ലെ പ്രധാന തിരിഞ്ഞെടുപ്പ് വാഗ്ദാനമായ പാരത്വബില്‍ കഴിഞ്ഞ ജനുവരി 8 നാണ് ലോകസ്ഭയില്‍ പാസായത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങായിരുന്നു ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന. ക്രിസത്യന്‍, എന്നീ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് ബില്‍ പ്രയോജനപ്പെടുന്നത്. വ്യക്തമായ രേഖകളില്ലെങ്കിലും ഇവര്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍ പ്രതിപക്ഷം ബില്ലിനെതിരാണ്, പാരത്വ ബില്‍ ജനാധിപത്യ വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ബില്‍ പാസാക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ ദുഷ്‌കരമായ നടപടിയായിരിക്കും. രാജ്യസഭയിലും പാസായാല്‍ മാത്രമേ ബില്ലിന് അംഗീകാരം ലഭിക്കുകയുള്ളു.
Post Your Comments