KeralaNews

കൊല്ലം ജില്ലാ സെക്രട്ടറി മാറ്റിയതിനെ ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ചേരിപ്പോര്

കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ മാറ്റിയതിനെ ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ചേരിപ്പോര് . ഇസ്മയില്‍ – പ്രകാശ് ബാബു പക്ഷം കാനം രാജേന്ദ്രനെതിരെ രംഗത്തുവന്നു .നാളെ കൊല്ലം ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് മുല്ലക്കര രത്‌നാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കും.

എന്‍ അനിരുദ്ധനെ മാറ്റി മുല്ലക്കര രത്‌നാകരന് കൊല്ലം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയതാണ് സംസ്ഥാന കൗണ്‍സിലില്‍ വാക്കേറ്റത്തിന് വഴിയൊരുക്കിയത്. ജില്ലാ കൗണ്‍സിലില്‍ ആറു പേരൊഴികെ മറ്റെല്ലാവരും തന്നെ അംഗീകരിക്കുന്നവരാണെന്നും എക്‌സിക്യം ട്ടീവ് തീരുമാനം അംഗീകരിച്ചില്ലങ്കില്‍ നടപടി എടുക്കുമെന്ന് ഭയന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്ന് എന്‍ അനിരുദ്ധന്‍ പറഞ്ഞു.

2006 നു ശേഷം മുല്ലക്കരക്ക് കൊല്ലത്തെ പാര്‍ട്ടിയുമായി ബന്ധമില്ലന്നായിരുന്നു പി എസ് സുപാലിന്റെ വാദം. ഗിരിപ്രഭാഷണമല്ലാതെ മറ്റൊന്നും മുല്ലക്കര പാര്‍ട്ടിക്കു വേണ്ടി ചെയ്യുന്നില്ലന്ന് കരുനാഗപ്പള്ളി എം എല്‍ എ ആര്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. എക്‌സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുമെന്ന് കരുതേണ്ടെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു ഗോപാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനും എന്‍ അനിരുദ്ധനെ മാറ്റിയതിനെ വിമര്‍ശിച്ചു. ആരും മജിസ്‌ട്രേറ്റ് ചമയേണ്ടന്ന് സുപാലിനെ വിമര്‍ശിച്ച് കൊല്ലത്തു നിന്നുള്ള ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് തീരുമാനം നടപ്പാക്കുമെന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

എക്‌സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുന്നെന്ന ആലപ്പുഴയിലെ ഉത്തമന്റെ അഭിപ്രായത്തിനൊപ്പമായിരുന്നു സംസ്ഥാന കൗണ്‍സിലില്‍ ഭൂരിപക്ഷം. ഇതോടെ ബുധനാഴ്ച ചേരുന്ന കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം നിര്‍ണായകമായി. ശക്തമായ എതിര്‍പ്പു മറികടന്ന് മുല്ലക്കര രത്‌നാകരനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കും എന്ന വിശ്വാസത്തിലാണ് കാനം വിഭാഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button