Latest NewsIndia

വിധിയോട് പോരാടി ഐപിഎസ് എന്ന സ്വപ്നം നേടിയെടുത്തത് ഇൽമ

മൊറാദാബാദ്: ഇല്‍ അഫ്രോസ് ഉത്തർപ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 14–ാം വയസിൽ അച്ഛന്റെ മരണം ഇൽമയെ വല്ലാതെ തളർത്തി. കുറച്ചു പണം സ്വരൂപിച്ച് എങ്ങനെയെങ്കിലും മകളെ കെട്ടിച്ചയക്കാനായിരുന്നില്ല ഇൽമയുടെ അമ്മ ശ്രമിച്ചത്. ഉയർന്ന വിദ്യാഭ്യാസം നൽകി ഇൽമയെ ഉയരങ്ങളിലെത്തിക്കാൻ ആ അമ്മ പാട്പെട്ടു. അതിനുവേണ്ടി കഴിയുന്നത്ര പഠിക്കാന്‍ മകള്‍ക്ക് അവസരം കൊടുത്തു. ഗ്രാമത്തില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ഇല്‍മ ഡൽഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിൽ തുടർവിദ്യാഭ്യാസം നടത്തി.

പഠനത്തില്‍ മുന്നിലെത്തിയതോടെ ഇല്‍മയ്ക്ക് വിദേശ സ്കോളര്‍ഷിപ് ലഭിച്ചു. ഓക്സ്ഫോഡിൽ ആയിരുന്നു അവസരം. അവിടെ വോള്‍ഫ്‍സന്‍ കോളജില്‍ മാസ്റ്റേഴ്സ് പഠനം. അതിശയിപ്പിക്കുന്നതിനൊപ്പം പ്രചോദനത്തിന്റെ അമൂല്യമായ പാഠവുമാണ് ഇല്‍മയുടെ ജീവിതം. ബിരുദാനന്തര ബിരുദത്തിനുശേഷം ഇംഗ്ലണ്ടില്‍നിന്നു നേരെ പോയത് അമേരിക്കയിലേക്ക്. ന്യൂയോര്‍ക്ക് സിറ്റിയില്‍. മന്‍ഹാറ്റനില്‍ ഒരു വോളന്ററി സര്‍വീസ് പ്രോഗ്രാമിലും പങ്കെടുത്തു. അവിടത്തെ ഉന്നതി ജീവിതവും സൗകര്യങ്ങളും വെടിഞ്ഞ് ഇല്‍മ ഇന്ത്യയിലെത്തി.

സിവില്‍ സര്‍വീസ് പഠനത്തില്‍ മുഴുകിയ ഇല്‍മയ്ക്ക് 2017-ലെ പരീക്ഷയില്‍ ഉന്നതവിജയം-217-ാം റാങ്ക്. അങ്ങനെ ഐപിഎസിലേക്ക്. ഞാൻ ഇതുവരെ എത്തിയിന് പിന്നിൽ അമ്മയാണ്. അമ്മയുടെ കഠിനധ്വാനവും കരുത്തുമാണ് ഇതുവരെ എത്തിച്ചതെന്ന് ഇൽമ പറയുന്നു. ജനിച്ച് വളർന്ന നാട് മറക്കാനാകില്ലെന്നും ഇൽമ പറയുന്നു. ഈ ഐപിഎസുകാരി ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ് എന്ന സംഘടനയും സ്ഥാപിച്ചു.

shortlink

Post Your Comments


Back to top button