IndiaNews

ഫെബ്രുവരി 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടും; സ്വാമി സ്വരൂപാനന്ദ സരസ്വതി

 

ഡല്‍ഹി: ഈ മാസം 21ന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിന് വേണ്ടി ഫെബ്രുവരി 17ന് പ്രയാഗ് രാജില്‍ നിന്ന് സന്യാസിമാര്‍ അയോദ്ധ്യയിലേക്ക് പുറപ്പെടുമെന്ന് ബദരീനാഥ് ജ്യോതിര്‍ മഠാധിപതി സ്വാമി സ്വരൂപാനന്ദ വ്യക്തമാക്കി. ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാത്ത എന്‍.ഡി.എ സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

സവര്‍ണറിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തില്‍ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിര്‍മാണത്തിന് ഉറച്ച് ഹിന്ദുസംഘടനകള്‍ മുന്നോട്ടുപോവുകയാണെന്നതിന്റെ കൃത്യമായ സൂചനയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button