ന്യൂഡൽഹി : രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയുടെ നിറം മാറ്റി. ഐപിഎല്‍ 12-ാം സീസണില്‍ നീല ജഴ്‌സി ഒഴിവാക്കി ടീം പിങ്ക് ജഴ്‌സിയിലാണ് മൈതാനത്തിറങ്ങുക. ആരാധകരുടെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. രാജസ്ഥാന്‍ ടീം ജഴ്‌സി മാറ്റിയ വിവരം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ മാത്രം ടീം പിങ്ക് ജഴ്‌സിയില്‍ എത്തിയിരുന്നു. കാന്‍സര്‍ രോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. തുടർന്ന് ഈ ജഴ്‌സിയില്‍ രാജസ്ഥാന്‍ ടീം തുടരണമെന്ന് ആരാധകരും ആവശ്യപ്പെട്ടിരുന്നു. ടീമിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിനേയും നിയമിച്ചു.
Post Your Comments