തേങ്ങയും തേങ്ങാപാലുമെല്ലാം മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭക്ഷണമാക്കാന്‍ മാത്രമല്ല നല്ല ശരീരസംരക്ഷക വസ്തുകൂടിയയാണ് തേങ്ങാപാല്‍.കൊഴുപ്പ് കുറയ്ക്കുന്നതില്‍ തേങ്ങാപ്പാലിനെ കഴിഞ്ഞേ വേറൊന്നുള്ളൂ. തേങ്ങാപ്പാല്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കരളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ തേങ്ങാപ്പാലിന് കഴിയും.ശരീരത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ടാക്കുന്നതാണ് ലോറിക് ആസിഡ്. ഇതിന്റെ കലവറകൂടിയാണ് തേങ്ങാപാല്‍ ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡിനെ ആശ്രയിച്ചു ജീവിയ്ക്കുന്ന ഒരു തലമുറയാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്തതാണ്. ഇതിന്റെ സംഭാവനയാണ് കൊളസ്ട്രോളും മറ്റ് ആരോഗ്യപ്രശ്നങ്ങളും. ഇത്തരത്തിലുള്ള കൊളസ്ട്രോളിനെ കുറയ്ക്കാന്‍ തേങ്ങാപ്പാലിന് കഴിയും.
കേശസംരക്ഷണത്തിന് തേങ്ങാപാല്‍ വളരെ ഗുണകരമാണ്.മുക്കാല്‍ക്കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വൃത്തിയായി കഴുകുക. തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്കുന്നതിനാല് മുടി മൃദുലമാകാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും.
മുടി കൊഴിച്ചില്‍ തടയാന്‍ ഒരു കപ്പ് തേങ്ങാപ്പാലില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുളിക്കുന്നതിന് മുമ്പ് തലയില്‍ മസാജ് ചെയ്യുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക. മുടികൊഴിച്ചില്‍ മാറ്റാന്‍ ഇത് വളരെ നല്ലതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കണം.തേങ്ങാപ്പാല്‍ നാരുകളുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. ഇത് ഹൃദയാഘാത പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല നമ്മുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും സഹായിക്കുന്നു.
Post Your Comments