Latest NewsIndia

ശബരിമല വിഷയം: ഉത്തരേന്ത്യയിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം

രാജ്യ തലസ്ഥാനത്തു നടന്ന പൂജകളിലും പ്രാര്‍ത്ഥനാ സംഗമങ്ങളിലും അമ്മമാരുടെ നിറ സാന്നിധ്യം ശ്രദ്ധേയമായി.

ഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകുന്നതിനായി ഉത്തരേന്ത്യയില്‍ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം. രാജ്യതലസ്ഥാനത്തും അയ്യപ്പ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പ്രാര്‍ത്ഥനാ സംഗമങ്ങളില്‍ നൂറു കണക്കിന് അമ്മമാര്‍ പങ്കെടുത്തു. ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ മഹാലക്ഷ്മി പൂജയും പൊങ്കാലയും സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനത്തു നടന്ന പൂജകളിലും പ്രാര്‍ത്ഥനാ സംഗമങ്ങളിലും അമ്മമാരുടെ നിറ സാന്നിധ്യം ശ്രദ്ധേയമായി.

ലോകം മുഴുവനുമുള്ള കോടാനുകോടി അയ്യപ്പ ഭക്തര്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസോടെ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലും അയ്യപ്പ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു അമ്മമാരുടെ പ്രാര്‍ത്ഥനാ സംഗമങ്ങളും പ്രത്യേക പൂജകളും സംഘടിപ്പിച്ചു.

ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന സര്‍വൈശ്വര്യ പൂജയിലും പൊങ്കാലയിലും പങ്കെടുക്കാനായി നൂറു കണക്കിന് അമ്മമാരാണ് കുടുംബത്തോടൊപ്പം എത്തിയത്. സര്‍വൈശ്വര്യ പൂജയില്‍ എല്ലാവരുടെയും മനസില്‍ ഒരൊറ്റ പ്രാര്‍ത്ഥന മാത്രമായിരുന്നു.

shortlink

Post Your Comments


Back to top button