കണ്ണൂര്‍ : സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യവും സാധ്യതകളും പഠിച്ച് ശാസ്ത്രീയമായ സമീപനത്തോടെയാണ് കേരള ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. അതേ സമയം ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ടതിന് ശേഷം ബഹുരാഷ്ട്ര കുത്തകകളുടെ കണ്‍സള്‍ട്ടന്റുകളാണ് കേന്ദ്ര ബജറ്റിന്റെ സമീപനം തയ്യാറാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടിസ്ഥാന സൗകര്യവും വികസനവും വ്യവസായ നിക്ഷേപവും അതിനായി വിഭവ സമാഹരണവും ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം ഇ.കെ നായനാര്‍ ആക്കാദമിയില്‍ ബജറ്റിനെകുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments