KeralaLatest NewsIndia

കേരളം മാതൃക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ ആവശ്യമാണ്-മാര്‍ക്കണ്ഡേയ കട്ജു

കോഴിക്കോട് : നവോത്ഥാന മുന്നേറ്റങ്ങളില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ ബോധവല്‍ക്കരണവും നവോത്ഥാന മുന്നേറ്റങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതിയും മതവും ഉയര്‍ത്തിക്കാട്ടി ജനങ്ങളെ വൈകാരികമായി ഇളക്കിവിടാനാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമമെന്നും ഭരണപരാജയം മറച്ചുവെക്കുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിട്ടും അതിനെ അഭിമുഖീകരിക്കാന്‍ മോദി സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എന്‍.എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള നവോത്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button