വീണ്ടും സ്പോര്‍ട്ട്സ് താരമായി വെള്ളിത്തിരയില്‍ എത്താനൊരുങ്ങി വിജയ് സേതുപതി. നവാഗതനായ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വോളിബോള്‍ താരമായി സേതുപതി എത്തുന്നത്. മുമ്പ് വെണ്ണില കബഡി കുഴു എന്ന ചിത്രത്തില്‍ അതിഥി താരമായി വോളിബോള്‍ കളിക്കാരന്റെ വേഷത്തില്‍ സേതുപതി എത്തിയിട്ടുണ്ട്.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. നിലവില്‍ സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് വിജയ് സേതുപതി.
Post Your Comments