KeralaLatest News

മലയാളി നാവികന് വേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു

പാലക്കുന്ന്: കപ്പലില്‍ നിന്ന് കാണാതായ മലയാളി നാവികനെ കണ്ടെത്തുന്നതിനുള്ള ശ്രമം വിഫലമായതോടെ തിരച്ചില്‍ ഉപേക്ഷിച്ചു. തൃക്കണ്ണാട് കുന്നുമ്മലിലെ അമിത് കുമാറിനെയാണ് ഈജിപ്തില്‍ നിന്ന് അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍)യുമായി ഗള്‍ഫിലേക്ക് പോകുന്നതിനിടെ ഏദന്‍ കടലിടുക്കില്‍ നിന്ന് സ്വര്‍ണകമല്‍ എന്ന കപ്പലില്‍ നിന്ന് കാണാതായത്. കപ്പലില്‍ ഏബിള്‍ സീമെന്‍(ഏബി) ആയി ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ മെയില്‍ വിവാഹിതനായ ശേഷം നാലുമാസം മുന്‍പാണ് ജോലിക്ക് പോയത്. ഭാര്യ സോനാലി മംഗളൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും അമിതിനെ കണ്ടെത്താനാകാത്തതിനാല്‍ കപ്പല്‍ എണ്ണ കയറ്റുമതിക്കായി ഗള്‍ഫിലേക്ക് പുറപ്പെട്ടുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. നാവികനെ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നേവിയോടൊപ്പം ജപ്പാന്‍, യുഎസ്. എയര്‍ഫോഴ്‌സുകളും പങ്കാളിയായിരുന്നു. കപ്പലില്‍ നിന്നു ജീവനക്കാര്‍ കാണാതായാല്‍ ആ വിവരം 72 മണിക്കൂറിനുള്ളില്‍ കമ്പനി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിക്കണം. കപ്പലില്‍ നിന്ന് നാവികന്‍ കാണാതായാല്‍ നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമേ മരണപ്പെട്ടുവെന്ന് സാങ്കേതികമായി സ്ഥിരീകരണമുണ്ടാവുകയുള്ളൂവെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി പറഞ്ഞു.

shortlink

Post Your Comments


Back to top button