ബാലരമയിൽ നിന്നും ലുട്ടാപ്പിയെ പുറത്താക്കരുതെന്ന് വ്യക്തമാക്കിയുള്ള സേവ് ലുട്ടാപ്പി ക്യാംപെയിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഇപ്പോൾ ഈ ക്യാംപെയിൻ ഗായകൻ വിധു പ്രതാപും ഏറ്റെടുത്തിരിക്കുകയാണ്. വയസ്സായി എന്നുകരുതി ഒരിക്കലും ഒരാളെ പുറത്താക്കാൻ കഴിയില്ല. പ്രായമായവര്‍ പകര്‍ന്നുതന്ന സംഭാവനകൾ എന്തെന്ന് നാം ഓർക്കണം. ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയിരിക്കുന്നത്. എനിക്കിതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. മായാവിയാണ് ബാലരമയിൽ കയ്യടി വാങ്ങിയിരുന്നത് എന്നതൊക്കെ ശരിതന്നെ. പക്ഷേ ലുട്ടാപ്പിയില്ലെങ്കില്‍ മായാവി വെറും തൊഴിൽ രഹിതനാണ് എന്നത് നാം ഓർക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിധു പ്രതാപ് പറയുന്നു.
വീഡിയോ കാണാം;
Post Your Comments