KeralaLatest News

പിഎഫ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം സ്മാര്‍ട്ട്‌ഫോണിലൂടെ

ഇനി സ്മാര്‍ട്ട്‌ഫോണിലൂടെ പിഎഫ് അക്കൗണ്ട് പരിശോധിക്കാനും ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ അറിയാനും സാധിക്കും. വിവിധ ആപ്ലികേഷനുകളിലൂടെയാണ് ഇവ പരിശോധിക്കൻ സാധിക്കുക. ഇവയിൽ പ്രധാനപ്പെട്ടതാണ് ഉമാംഗ് ആപ്പ്, ഇപിഎഫ്‌ഒ പോര്‍ട്ടല്‍, എസ്‌എംഎസ് തുടങ്ങിയ മാർഗങ്ങൾ.

ഉമാംഗ് (Umang) ആപ്പ്

സര്‍ക്കാരിന്റെ വിവിധ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ഉമാംഗ്. ഇതില്‍ ഇപിഎഫ് പാസ്ബുക്ക് അടക്കമുള്ളവ കാണാന്‍ കഴിയും. ഇതിനായി ഫോണും ഒടിപിയും ഉപയോഗിച്ച്‌ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമേ ഉള്ളു.

ഇപിഎഫ്‌ഒ പോര്‍ട്ടല്‍

ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കമ്ബ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ഇപിഎഫ്‌ഒ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാൽ മതിയാവും . www.epfindia.gov.in എന്നതാണ് വെബ് അഡ്രസ്.

എസ്‌എംഎസ്

ഇപിഎഫ്‌ഒ-യില്‍ UAN രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ EPFOHO UAN ENG എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്ബരിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബരില്‍ നിന്ന് എസ്‌എംഎസ് അയച്ചാലും പിഎഫ് അക്കൗണ്ടിലെ ഇടപാടുകള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. ഈ സേവനം ഇംഗ്ലീഷ്. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലഭ്യമാണ്.

മിസ്ഡ്‌കോള്‍

രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബരില്‍ നിന്ന് 011-22901406 എന്ന നമ്പരിലേക്ക് മിസ്ഡ്‌കോള്‍ നല്‍കിയാലും പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button