Latest NewsKeralaIndia

ഒരു മാസത്തിനിടെ ഇടുക്കിയില്‍ മൂന്നാമത്തെ കര്‍ഷക ആത്മഹത്യ

കൃഷിയിടത്തില്‍ ആണ് ജോണിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണി (57) യാണ് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരുമസത്തിനുള്ളില്‍ മൂന്നാമത്തെ കര്‍ഷകനാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷി നാശം ഉണ്ടായതോടെ പണയത്തില്‍ വച്ച സ്വര്‍ണ്ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനാവാത്ത പ്രതിസന്ധിയിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൃഷിയിടത്തില്‍ ആണ് ജോണിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കലും ജീവന്‍രക്ഷിക്കാനായില്ല. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ജോണി കാലവര്‍ഷക്കെടുതിയില്‍ വന്‍തോതില്‍ കൃഷി നാശം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചില മാസങ്ങളായി ഏറെ അസ്വസ്ഥനായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ജോണി പണം പലിശയ്‌ക്കെടുത്തിരുന്നു . ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ കൃഷി നശിച്ചു. ബാക്കിയായ കൃഷിയിടത്തില്‍ കാട്ടുപന്നിയിറങ്ങി.

മുക്കാല്‍ പങ്ക് കൃഷി നശിച്ചതും ബാക്കി കിട്ടിയ വിളവിന് വില ലഭിക്കാതിരുന്നതും ഇയാളെ ഏറെ മാനസിക സംഘര്‍ഷത്തിലാക്കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി ആദ്യവാരത്തില്‍ തോപ്രാംകുടി നിവാസി താന്നിനിക്കാട്ടകാലായില്‍ സന്തോഷ് എന്ന യുവകര്‍ഷകനും, രണ്ടാഴ്ച്ച മുമ്പ് മകന്റെ കടബാധ്യതയില്‍ മനംനൊന്ത് പെരിഞ്ചാന്‍കുട്ടിയിലെ കുടിയേറ്റ കര്‍ഷകന്‍ സഹദേവനും ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button